ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

Spread the love

ഹരിപ്പാട്: വിദ്യാർത്ഥികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കരുനാഗപ്പള്ളി കാഞ്ഞിരം കുന്നേല്‍ സുബിൻ (37) ആണ് പ്രതി.

പോക്സോ കേസില്‍ ഇയാളെ കനകക്കുന്ന് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികള്‍ക്ക് നേരെ ആയിരുന്നു നഗ്നതാ പ്രദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതുകുളം, പുല്ലുകുളങ്ങര പ്രദേശങ്ങളില്‍ ഇട റോഡുകളില്‍ കൂടി പോകുന്ന പെണ്‍കുട്ടികളെ സ്ഥിരമായി പ്രതി ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ് എച്ച്‌ ഒ എസ് അനൂപിന്റെ നേതൃത്വത്തില്‍ എസ്. ഐ. സന്തോഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ സുരേഷ്, ഗിരീഷ്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.