കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ചു ; യുവാവിനെ പാമ്പാടി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

പാമ്പാടി: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽ കവല പൂവത്തുംകുഴി ഭാഗത്ത് കണ്ണൻകുന്നേൽ വീട്ടിൽ ജോർജി ബെന്നി (22) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, അശ്ലീല ഫോട്ടോയും അയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ സുവർണ്ണകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.