സ്നാപ് ചാറ്റ് വഴി പരിചയം; 14 കാരിയെ ആറ് മാസം പലയിടത്ത് എത്തിച്ച്‌ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

സ്നാപ് ചാറ്റ് വഴി പരിചയം; 14 കാരിയെ ആറ് മാസം പലയിടത്ത് എത്തിച്ച്‌ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക

കണ്ണൂര്‍: ചെറുകുന്നില്‍ പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍.

പൂങ്കാവിലെ ഇസ്മയിലിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. പിതാവിന്‍റെ ഫോണിലാണ് കുട്ടി സ്നാപ് ചാറ്റ് ഉപയോഗിച്ചിരുന്നത്. ഇസ്മായിലിന് 24 വയസാണ് പ്രായം.

ഞായറാഴ്ച രാത്രി പരിയാരം എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.