video
play-sharp-fill
വീട്ടിൽ നിന്നും മുങ്ങി 22കാരൻ ഒരാഴ്ചയായി ഒളിച്ച് താമസിച്ചത് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ പാലാ പൂവരണി സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ : യുവാവിനെ പൊലീസ് കണ്ടെത്തിയത്  കാണ്മാനില്ലെന്ന പിതാവിന്റെ  പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

വീട്ടിൽ നിന്നും മുങ്ങി 22കാരൻ ഒരാഴ്ചയായി ഒളിച്ച് താമസിച്ചത് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ പാലാ പൂവരണി സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ : യുവാവിനെ പൊലീസ് കണ്ടെത്തിയത് കാണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: വീട്ടിൽ നിന്നിറങ്ങി ഒരാഴ്ചയായി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒളിച്ച് താമസിച്ച യുവാവ് പൊലീസ് പിടിയിൽ. 15കാരിയുടെ വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ച് താമസിച്ച പാലാ പൂവരണി സ്വദേശിയായ അഖിലാണ് പൊലീസ് പിടിയിലായത്.

യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിതോടെ യുവാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ പൊൻകുന്നം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിലിനെ ആറു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൂവരണി പൊൻകുന്നം റൂട്ടിൽ അഞ്ചു കിലോമീറ്ററോളം അകലെ ഒരു വീട്ടിൽ ഉണ്ടെന്ന വിവരം ഡി.വൈ. എസ്. പി സാജു വർഗീസിന് ലഭിക്കുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി തിരച്ചിൽ നടത്തി. എന്നാൽ പൊലീസിനെ കണ്ട് കട്ടിലിനടിയിൽ നിന്ന് ഓടിയ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു കാലമായി പെൺകുട്ടിയുമായി അഖിൽ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്കും ഈ ബന്ധത്തിൽ എതിർപ്പ് ഇല്ലായിരുന്നു.
നാലു ദിവസമായി വീട്ടിൽനിന്ന് ഇറങ്ങിയ അഖിൽ പകൽ സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

പകൽ വീട്ടുകാരുമായി സംസാരിച്ച് ഇരിക്കും. അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഇയാൾ വൈകുന്നേരത്തോടെ അവിടെ നിന്ന് ഇറങ്ങുന്നതായിരുന്നു പതിവ്.

എന്നാൽ രാത്രിയാകുമ്പോൾ പെൺകുട്ടിയുടെ വീട്ടുകാരറിയാതെ ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീട്ടിൽ എത്തും. പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. എല്ലാവരും ഉറങ്ങിയശേഷം ഇയാൾ കട്ടിലിനടിയിൽനിന്ന് എഴുന്നേറ്റ് പെൺകുട്ടിക്കൊപ്പം ചെലവഴിക്കുകയായിരുന്നു.