സ്കൂളിനെതിരായ പോക്സോ കേസ് ; പ്രിന്‍സിപ്പല്‍ അറസ്റ്റിൽ ; അധ്യാപകനെതിരായ പരാതി മറച്ചുവെച്ചതിനാണ് സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത് ; അധ്യാപകനെതിരെ മറ്റൊരു പോക്സോ കേസും

Spread the love

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത സംഭവത്തിൽ സ്കൂളിലെ പ്രിന്‍സിപ്പല്‍ അറസ്റ്റിൽ.

കേസിൽ റിമാന്‍ഡിലുള്ള അധ്യാപകൻ അരുണ്‍ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. അധ്യാപകനെതിരായ പരാതി മറച്ചുവെച്ചതിനാണ് സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അധ്യാപകനായ അരുണ്‍ മോഹനാണ് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അധ്യാപകനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി സ്കൂള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകനെ സസ്പെൻഡ് ചെയ്തെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചില്ല. കുട്ടിയുടെ ബന്ധുവാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സ്കൂള്‍ അധികൃതരുടെ വീഴ്ചയും പുറത്തുവരുന്നത്.