ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി ; റദ്ദാക്കിയത് സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്ക് എതിരെയുള്ള കേസ്

Spread the love

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരേ പോലീസെടുത്ത പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിനും എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്കുമെതിരെയാണ് കേസാണ് റദ്ദാക്കിയത്.

video
play-sharp-fill

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്. ലഹരിക്കെതിരായ പരമ്പരയിലെ വിവരങ്ങളുടെ പേരിലാണ് മാധ്യമത്തിനെതിരേ പോലീസ് കേസെടുത്തിരുന്നത്.

പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് കുറ്റങ്ങള്‍ക്കുപുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, ക്യാമറാമാന്‍ വിപിന്‍ മുരളയിടക്കം ആറ് ജീവനക്കാരെയാണ് പ്രതികളാക്കിയിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.