video
play-sharp-fill

പിലാത്തറയിൽ സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; മക്കളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് സ്വന്തം അമ്മ; പീഡന വിവരം പുറത്തറിയുന്നത് കൗൺസിലിംഗിലൂടെ; അമ്മയും ബന്ധുവായ 54 കാരനും അറസ്റ്റിൽ

പിലാത്തറയിൽ സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; മക്കളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് സ്വന്തം അമ്മ; പീഡന വിവരം പുറത്തറിയുന്നത് കൗൺസിലിംഗിലൂടെ; അമ്മയും ബന്ധുവായ 54 കാരനും അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പിലാത്തറ: സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയേയും ഇവരുടെ ബന്ധുവായ 54 കാരനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ അമ്മതന്നെയാണ് പീഡനത്തിന് ബന്ധവിവ് ഒത്താശ ചെയ്ത് നൽകിയത്. പോക്സോ നിയമ പ്രകാരമാണ് ഇരുവരെും അറസ്റ്റ് ചെയ്തത്. 13ഉം, 16 ഉം വയസുള്ള വിദ്യാർത്ഥിനികളായ സഹോദരിമാരുടെ പരാതിയിലാണ് അറസ്റ്റ്.

2016 മുതൽ പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജൂലൈ 28നും പെൺകുട്ടികൾ പീഡനത്തിനിരയായതായും ഇവർ നൽകിയ പരാതിയിൽ വ്യക്തമാണ്. സ്കൂളിൽ വച്ച് ഇവർക്ക് നൽകിയ കൗൺസിലിം​ഗിലാണ് പെൺകുട്ടികൾ പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളുടെ മാതാപിതാക്കൾ കുടുംബ വഴക്കിനെ തുടർന്ന് ബന്ധം വേർ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയേടൊപ്പം താമസിക്കുന്ന പെൺകുട്ടികളെ ഇവരുടെ അനുമതിയോടെ തന്നെ പ്രതി പീഡിപ്പിക്കുകയായിരുന്നു.

2016 ഡിസംബറിൽ ചെങ്ങളായിയിൽ വാടക വീട്ടിൽ താമസിക്കവെ അവിടെ എത്തിയും ഇയാൾ 13 വയസുകാരിയെ പീഡിപ്പിച്ചതായും പെൺകുട്ടികൾ മൊഴി നൽകി.

ഇതുസംബന്ധിച്ച് പരാതി ശ്രീകണ്ഠപുരം പൊലീസിന് കൈമാറി. സ്കൂളിൽ വച്ചു നടത്തിയ കൗൺസിലിം​ഗിനിടെ പെൺകുട്ടികൾ പീഡനത്തിനിരയായ വിവരം പുറത്തു വന്നതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി തോട്ടടയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.