കോരുത്തോട് സ്വദേശിനിയായ മധ്യവയസ്കയോട് അപമര്യാദയായി പെരുമാറി ; സംഭവത്തിൽ പോക്സോ കേസ് പ്രതിയായ യുവാവിനെ പിടികൂടി മുണ്ടക്കയം പോലീസ്

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം : മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക കോസടി ഭാഗത്ത് കൊച്ചുവീട്ടിൽ ഡിന്റു കെ.ദിവാകരൻ (27) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം രാത്രി വഴിയിൽ വച്ച് കോരുത്തോട് സ്വദേശിനിയായ മധ്യവയസ്കയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ രാകേഷ് കുമാർ എം.ആർ, എസ്.ഐ വിപിൻ കെ.വി, എ.എസ്.ഐ ഉജ്ജ്വല ഭാസി, സി.പി.ഓ മാരായ ബിജി വി.ജെ, ജോൺസൺ എ.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മുണ്ടക്കയം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.