
പോക്സോ കേസ് പ്രതിക്ക് ഇരുപത് വർഷം തടവും പിഴയും; ഗർഭിണിയാണെന്നറിഞ്ഞതോടെ ആത്മഹത്യ ചെയ്യാൻ പോയ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മുണ്ടക്കയം എസ്എച്ച്ഒ എ ഷൈൻകുമാർ
സ്വന്തം ലേഖകൻ
കട്ടപ്പന: പോക്‌സോ കേസ് പ്രതിക്ക് ഇരുപത് വർഷം കഠിനതടവും പിഴയും വിധിച്ച് കട്ടപ്പന പോക്സോ കോടതി .
വണ്ടിപ്പെരിയാര്‍ പാറക്കല്‍ രമേഷിനെയാണ്(26) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ഉടുമ്ബന്‍ചോല പൊലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്നറിഞ്ഞതോടെ പെൺകുട്ടിയും അമ്മയും ആത്മഹത്യ ചെയ്യാനായി കാട്ടിലേക്ക് പോകുകയായിരുന്നു
സംശയം തോന്നിയ ഡോക്ടർ ഉടുമ്പുംചോല സ്റ്റേഷനിൽ വിവരം അറിയിച്ചു. എസ്എച്ച്ഒ എ. ഷൈൻകുമാറും പൊലീസ് സംഘവും ഉടൻ തന്നെ പ്രദേശമാകെ അരിച്ച് പെറുക്കി പെൺകുട്ടിയേയും അമ്മയേയും കണ്ടെത്തുകയായിരുന്നു.
തുടർന്ന് ദിവസങ്ങളോളം നീണ്ട കൗൺസിലിംഗിനൊടുവിലാണ് പെൺകുട്ടി ജീവിതത്തിലേക്ക് തിരികെ വന്നത്.
പൊലീസ് കേസെടുത്തതിനേ തുടർന്ന് ഒളിവിൽ പോയ പ്രതി വണ്ടിപ്പെരിയാറിന് സമീപം വനത്തിനുള്ളിൽ ഒളിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട സാഹസിക തിരച്ചിലിനൊടുവിലാണ് പ്രതിയെ കൊടും വനത്തിനുള്ളിൽ നിന്ന് പിടികൂടിയത്. തുടർന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ച് പഴുതുകളടച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്കി. ഇതോടെയാണ് പ്രതിക്ക് ശിക്ഷ ഉറപ്പായത്
നിലവിൽ മുണ്ടക്കയം എസ്എച്ച്ഒയാണ് എ ഷൈൻകുമാർ
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സുസ്മിത ജോണ്‍ ഹാജരായി