
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുറകെ നടന്ന് ശല്യപ്പെടുത്തി; പോക്സോ കേസിൽ യുവാവ് ചിങ്ങവനം പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.
പനച്ചിക്കാട് കുഴിമറ്റം മണക്കാട്ട്കളം വീട്ടിൽ ജോസ് മകൻ ജിന്‍സുമോന്‍ ജോസ് (19) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ മാസങ്ങളായി പുറകെ നടന്ന് ശല്യപ്പെടുത്തുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ കഴിഞ്ഞ ദിവസം രാത്രി ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അതിജീവിതയെ വിളിച്ചിറക്കിക്കൊണ്ട് പോകുവാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അതിജീവിതയുടെ അമ്മ ചിങ്ങവനം സ്റ്റേഷനില്‍ പരാതി നല്‍കുകയും , പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ജിജു ടി. ആർ, എസ്.ഐ തങ്കച്ചൻ, സി.പി.ഓ മാരായ സതീഷ് എസ്, കൃഷ്ണകുമാർ, സലമോൻ, സിറാജുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0