പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

തൃശൂർ: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിന് എട്ട് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു.

കൊടുങ്ങല്ലൂർ സ്വദേശിയായ 23 വയസ്സുകാരൻ സിജിലിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് ശിക്ഷിച്ചത്.

2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വോളിബോള്‍ പരിശീലനത്തിനായി വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ പ്രതി സ്വന്തം വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് അഴീക്കോട് ബീച്ചില്‍ വെച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ, ഫോറൻസിക് തെളിവുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. പ്രോസിക്യൂഷൻ 14 സാക്ഷികളെയും 25 രേഖകളും കോടതിയില്‍ ഹാജരാക്കി.