13കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും

Spread the love

വർക്കല: പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നരലക്ഷം പിഴയും വിധിച്ച് കോടതി.

വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ അനീഷ് (32), ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിളവീട്ടിൽ ഷിജു (33) എന്നിവർക്കെതിരെയാണ് വർക്കല അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.

13കാരിയെ ശാരീരിക പീഡിപ്പിച്ചതിനും ബലാത്സംഗം ചെയ്തതിനുമാണ് ശിക്ഷ. ബലാത്സംഗത്തിന് 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും ശാരീരിക പീഡനത്തിന് മൂന്ന് വർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴത്തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതക്ക് നൽകണം. 2017ലാണ് കേസിന് ആസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. കേസിൽ അന്നത്തെ ഇൻസ്പെക്ടർ പി.വി. രമേഷ് കുമാറാണ് കുറ്റപത്രം തയാറാക്കിയത്.