പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; പോലീസ് ഉദ്യോഗസ്ഥൻ പോസ്കോ കേസിൽ അറസ്റ്റിൽ

Spread the love

കണ്ണൂർ :  പോക്സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്.

video
play-sharp-fill

ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി.

രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ നിലവില്‍ അബ്ദുല്‍ റസാഖ് സസ്പെൻഷനിലാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറില്‍ കൊണ്ടുപോയി പല സ്ഥലങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതി. ഇതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group