
മഞ്ചേരി : പന്ത്രണ്ട് വയസുകാരനായ മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വർഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ.
കണ്ണൂർ കൂത്തുപറമ്ബ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണം. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിയെ കണ്ണൂർ സെൻട്രല്‍ ജയിലിലേയ്ക്കയച്ചു.
2022 ഏപ്രില്‍ 14നാണ് കേസിന് ആസ്പദമായ സംഭവം. പുറത്ത് പോയ മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്. കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. അരിക്കോട് പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന സി വി ലൈജു മോൻ, അബ്ബാസലി, സബ് ഇൻസ്‌പെക്ടർ എം കബീർ എന്നിവരാണ് കേസന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group