ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിൽ ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചു; മോന്‍സനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി:കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി ശനിയാഴ്ച. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണ എറണാകുളം ജില്ലാ പോക്സോ കോടതിയിൽ പൂർത്തിയായി.

വീട്ടു ജീവനക്കാരിയുടെ മകളെ ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിൽ പീഡിപ്പിക്കുകയായിരുന്നു .2018 മുതൽ പെൺകുട്ടിയെ പ്രതി തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോൻസന്റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.