video
play-sharp-fill
പത്തു വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; 32 കാരന് 83 വർഷം തടവ്

പത്തു വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; 32 കാരന് 83 വർഷം തടവ്

സ്വന്തം ലേഖകൻ

കണ്ണൂർ: പോക്സോ കേസിൽ യുവാവിന് 83 വർഷം തടവുശിക്ഷ. 32കാരനായ പൂളിങ്ങോം പാലാംതടം കാണിക്കാരൻ കെഡി രമേശിനെയാണ് ശിക്ഷിച്ചത്.

83 വർഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി.പത്തുവയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.

2018 ഏപ്രിലിലാണ് സംഭവം. പയ്യന്നൂർ സിഐ ആയിരുന്ന എംപി ആസാദ് ചെറുപുഴ എസ്ഐ എംഎൻ ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Tags :