പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; 64കാരന് ജീവപര്യന്തവും 6 വര്‍ഷം കഠിന തടവിനും ശിക്ഷിച്ച് കോടതി

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അബ്ദുള്‍ കരീം (64)എന്നയാള്‍ക്ക് ജീവപര്യന്തവും 6 വര്‍ഷം കഠിന തടവും 3, 75000 രൂപ പിഴയും വിധിച്ചു. പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പ്രതി വീടിനകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്‌തെന്നാണ് കേസ്. പ്രതി മുന്‍കാലങ്ങളില്‍ ജോലി സംബന്ധമായി വിദേശത്തായിരുന്നു. അവിടെ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം താമസമാക്കുകയും പെണ്‍കുട്ടിയെ സ്ഥിരമായി ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ചേര്‍പ്പ് പൊലീസ് ആണ് കേസ് അന്വേഷിച്ചത്.