ഭിന്നശേഷിക്കാരനായ 10 വയസ്സുകാരനെ കുറ്റികാട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്ക് 33 കൊല്ലം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
സ്വന്തം ലേഖകൻ
തൃശ്ശൂർ: ഭിന്നശേഷിക്കാരനായ 10 വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 33 കൊല്ലം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.
കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴത്ത് കടവ് സ്വദേശി സതീശനെയാണ് ശിക്ഷിച്ചത്.
തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദാണ് ശിക്ഷ വിധിച്ചത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ് പ്രായമുള്ള കുട്ടിയെയാണ് വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പ്രതി പീഡിപ്പിച്ചത്.
കുട്ടിയെ വീടിന് സമീപത്തെ കുറ്റികാട്ടിലെത്തിച്ചാണ് പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിടയാക്കിയത്.
Third Eye News Live
0
Tags :