വിദ്യാർത്ഥികളോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തു; മദ്രസ അധ്യാപൻ പോക്സോ കേസിൽ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊല്ലം : വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ മദ്രസ അധ്യാപനെ ചവറ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബിനെയാണ് അറസ്റ്റ് ചെയ്തത്.
പന്മനയിലെ മദ്രസയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.
വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപകൻ അശ്ളീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ പൊലീസിൽ മൊഴി നൽകിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇന്നലെ വൈകിട്ടാണ് പൊലീസ് പിടികൂടിയത്.
Third Eye News Live
0
Tags :