video
play-sharp-fill
പ്ലസ് വൺ  വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം ; 24 കാരന് 16 വർഷം കഠിന തടവ് ; ശിക്ഷ വിധിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി

പ്ലസ് വൺ  വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം ; 24 കാരന് 16 വർഷം കഠിന തടവ് ; ശിക്ഷ വിധിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി

സ്വന്തം ലേഖകൻ

തൃശ്ശൂർ: ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പ്ലസ് വൺ  വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക്  16 വർഷം കഠിന തടവും 60000 രൂപ പിഴയും . കുന്നംകുളം സ്വദേശി ഫലാൽ മോനാണ് (24)  കേസിൽ ശിക്ഷിക്കപ്പെട്ടത്.  കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി.

2020 മാർച്ച് മാസത്തിലാണ് സംഭവം.ക്ലാസ്സ്‌ കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ ഫലാൽ മോൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.

സംഭവ ദിവസം ഗുരുവായൂരിലെ ലോഡ്ജിലേക്ക് സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്ന വിവരം ഗുരുവായൂർ ടെമ്പിൾ പോലീസിന് ലഭിച്ചു. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഫലാൽ മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ജഡ്ജി ലിഷ എസ് ശിക്ഷ വിധിച്ചത്.