play-sharp-fill
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തം വിധിച്ച് കോടതി;  പെണ്‍കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തം വിധിച്ച് കോടതി; പെണ്‍കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ

സ്വന്തം ലേഖകൻ

മലപ്പുറം:പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.നിലമ്പൂരിലെ പോത്തുകല്ലില്‍ 2016-17 കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം.

ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു. കേസില്‍ 2019-ലാണ് ഇയാള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യ ഉള്ളയാളാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി വീട്ടില്‍വെച്ച്‌ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിരുന്നത്.

ഏറെ അവശയായനിലയിലും ദുഃഖിതയായും പെണ്‍കുട്ടി സ്‌കൂളിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനും പോലീസും സംഭവത്തില്‍ ഇടപെടുകയും കേസെടുക്കുകയുമായിരുന്നു.നിലമ്പൂര്‍ പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

Tags :