ഓടുന്ന ബസ്സിലും വിദ്യാർഥിനിക്ക് രക്ഷയില്ല; കെഎസ്‍ആര്‍ടിസി ബസ്സിനുള്ളിൽ സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച ആ‍ര്‍ടിഒ ഓഫീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ഒളിവിൽ പോയ പ്രതിയെ പോലീസ് പൊക്കിയത് ആശുപത്രിയിൽ നിന്ന്

Spread the love

സ്വന്തം ലേഖകൻ

പുതുക്കാട്: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സ്കൂള്‍ വിദ്യാർഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച ആര്‍.ടി.ഒ. ഓഫീസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

വടമ സ്വദേശി ഐവീട്ടില്‍ രാജീവാ(50)ണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. തൃശ്ശൂര്‍ ആര്‍.ടി.ഒ. ഓഫീസ് ഡ്രൈവറാണ്. ഒരാഴ്ച മുൻപ് നന്തിക്കരയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസില്‍ യാത്ര ചെയ്തിരുന്ന രാജീവ് സ്കൂള്‍ വിദ്യാർഥിനിയെ പിറകില്‍നിന്ന് ഉപദ്രവിച്ചു എന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.

എന്നാല്‍ വയറുവേദനയെ തുടര്‍ന്ന് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയെന്നറിഞ്ഞ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.