video
play-sharp-fill

15 കാരിയെ പീഡിപ്പിക്കാൻ ശ്രമം ; അമ്മയുടെ സുഹൃത്തിന് ആറുകൊല്ലം കഠിനതടവ് ; ശിക്ഷ വിധിച്ചത് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദ്

15 കാരിയെ പീഡിപ്പിക്കാൻ ശ്രമം ; അമ്മയുടെ സുഹൃത്തിന് ആറുകൊല്ലം കഠിനതടവ് ; ശിക്ഷ വിധിച്ചത് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദ്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിന് ആറ് കൊല്ലം കഠിന തടവും 30,000 രൂപ പിഴയും.തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വിനയനാണ് ശിക്ഷ.

തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദ് പോക്സോ ആക്ടിൽ ശിക്ഷ വിധിച്ചത്. . 2018 മെയ് മാസം മുതൽ ജൂലൈ മാസം വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ പിതാവ് നാട്ടിൽ ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്തായ പ്രതി വീട്ടിൽ സ്ഥിരമായി വരികയും കുഞ്ഞിനെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

കുട്ടി സ്കൂളിലെ ഹെഡ്മിസ്ട്രസ്സിനെ വിവരമറിയിച്ചതോടെ ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് പേരാമംഗലം പൊലീസ് കേസെടുക്കുകയും കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ഷെൽട്ടൽ ഹോമിലാക്കി . പെൺകുട്ടിയുടെ അമ്മ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.