video
play-sharp-fill
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം ; കോതമംഗലം സ്വദേശിക്ക് 10 വർഷം തടവു ശിക്ഷ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം ; കോതമംഗലം സ്വദേശിക്ക് 10 വർഷം തടവു ശിക്ഷ

സ്വന്തം ലേഖകൻ

കൊച്ചി : പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോതമംഗലം സ്വദേശിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നാണ് ശിക്ഷ കിട്ടിയത്.

മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി വി അനീഷ് കുമാറാണ് ശിക്ഷ വിധിച്ചത് . പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവും പ്രതി അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജമുന ഹാജരായി.

ഇൻസ്പെക്ടർ ടി.ഡി.സുനിൽകുമാർ, സബ് ഇൻസ്പെക്ടർ ജി.രജൻ കുമാർ, എ.എസ്.ഐ വി.എം.രഘുനാഥൻ, സി.പി ഒ മാരായ ഗീരീഷ് കുമാർ, കെ.വി.സജന എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .