മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ് ; കേസ് രാഷ്ട്രീയപ്രേരിതമെന്ന് പ്രതിഭാഗം ; സിപിഎം നേതാവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി നാളെ
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. കോഴിക്കോട് പോക്സോ കോടതിയാണ് വിധി പറയുന്നത്. മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണനെതിരെയാണ് കേസ്.
ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് മോക് ഡ്രില്ല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 15 കാരനെ ഉണ്ണികൃഷ്ണൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ആംബുലൻസിലും കാറിലും വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി . പൊലീസ് കേസ് എടുത്തതോടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഉണ്ണികൃഷ്ണൻ ഒളിവിൽ പോയി. സംഭവം നടന്ന ആംബുലൻസ് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിനിടെ പ്രതിഭാഗം കോടതിയിൽ പറഞ്ഞു. യുഡിഎഫുകാർക്ക് ഉണ്ണികൃഷണനോട് വൈരാഗ്യം ഉണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. മണൽ മാഫിയക്ക് എതിരെ പ്രവർത്തിച്ചതിന്‍റെ വിരോധവും ഉണ്ടെന്നും പ്രതിഭാഗം പറയുന്നു.
എന്നാൽ വ്യക്തമായ തെളിവുകളോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.