പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ് ; തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്

Spread the love

കണ്ണൂർ : പതിനൊന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്. കണ്ണൂർ, ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് ശിക്ഷാവിധി.

video
play-sharp-fill

തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2017 ലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ മദ്രസ അധ്യാപകനായ ഇയാൾ പീഡിപ്പിച്ചത് . 2018 ലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.