പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പ്രചരിപ്പിച്ചു ; ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കി ; പോക്സോ കേസിൽ പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

Spread the love

കണ്ണൂർ : സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ.  കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്ന വീഡിയോ കൈക്കലാക്കിയ ശേഷം മൊബൈൽ ഫോൺ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും അടക്കം കൈക്കൽ ആക്കി എന്നാണ് കേസ്.

video
play-sharp-fill

പെൺകുട്ടിയുടെ പരാതിയിൽ വിദ്യാർത്ഥിക്കെതിരെ പോക്സോ നിയമമനുസരിച്ച് പൊലീസ്  കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്  വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസ് അന്വേഷണം തുടരുകയാണ്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group