
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചു ; വിവരമറിഞ്ഞിട്ടും പോലീസിൽ അറിയിക്കാതെ മറ്റ് അധ്യാപകർ ; പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകർക്ക് ജാമ്യമനുവദിച്ച് കോടതി
തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ ഹാജരാക്കിയ മൂന്ന് അധ്യാപകർക്കും ജാമ്യം അനുവദിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. പ്രധാനാധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പീഡനവിവരം മറച്ചുവച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഗസ്റ്റ് അധ്യാപകനായ കിരൺ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് അറിഞ്ഞിട്ടും വിവരം പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
കലോത്സവത്തിൽ പങ്കെടുത്തുവരുന്നതിനിടെ അധ്യാപകൻ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. അശ്ലീലമായ രീതിയിൽ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിക്കുകയുമായിരുന്നു. കുട്ടിയിത് സുഹൃത്തുക്കളോട് പറയുകയും സ്കൂളിലെ കൗൺസിലിങ് വഴി പുറത്തെത്തിക്കുകയുമായിരുന്നു. പോക്‌സോ ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
