
ഇടുക്കി : വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരനെ അറസ്റ്റ് ചെയ്തു. തങ്കമല എസ്റ്റേറ്റിൽ ബോബൻ എന്ന് വിളിക്കുന്ന ജോൺ ആണ് പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് സംഭവം പെൺകുട്ടി അധികൃതരോട് പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വണ്ടിപ്പെരിയാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. മുണ്ടക്കയത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോണിനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.