ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പെൺകുട്ടി രക്ഷപെട്ടത് അയൽവാസിയുടെ ഇടപെടൽ മൂലം; പാറശ്ശാലയിലാണ് സംഭവം

Spread the love

ഉദിയൻകുളങ്ങര: ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിനെയാണ് (39) പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പാറശാല സ്വദേശിയായ പത്താം ക്ലാസുകാരിയോട്, പ്രതി ആരോഗ്യപ്രവർത്തകനെന്നു പറഞ്ഞ് പിന്തുടരുകയും, വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു.

video
play-sharp-fill

തുടർന്ന് കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ഹേമന്ത്കുമാർ.കെയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സജി, ബാലു, ഷറഫുദ്ദിൻ, സി.പി.ഒമാരായ സോമൻ,ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയിത്. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.