video
play-sharp-fill

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടത് നിരവധി തവണ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടത് നിരവധി തവണ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

വെള്ളൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും, നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിൽ ഇലഞ്ഞി വില്ലേജിൽ വേലംപറമ്പിൽ വീട്ടിൽ അജയ് ജോർജിനെയാണ് (21) വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുവ ഭാഗത്ത് പച്ചക്കറി കടയിൽ തൊഴിലാളിയായിരുന്ന പ്രതി പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം കുട്ടിയെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും, കുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പെൺകുട്ടി വെള്ളൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ SI മാരായ ശരണ്യ എസ് ദേവൻ, വിജയപ്രസാദ് എം എൽ, ASI മാരായ രാംദാസ് കെ.റ്റി, സിന്ധു കെ. ബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റ്ർ ചെയ്ത് കോടതിയിൽ ഹാജരാക്കി