പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

കോഴിക്കോട് : സ്കൂള്‍ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. ഒളവണ്ണ പള്ളിക്കുന്ന് എ.ടി ഹൗസില്‍ മുഹ്സിനെയണ് (21) കോഴിക്കോട് ടൗണ്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്.

ബൈക്കിലെത്തിയ പ്രതി മിഠായിത്തെരുവില്‍ നിന്ന് അതിജീവിതയെ കടത്തിക്കൊണ്ടുപോയി കടലുണ്ടിയിലെ വാക്കടവ് ബീച്ചില്‍വെച്ച്‌ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group