സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന് വീണ്ടൂം പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റില്‍

Spread the love

കൊല്ലം: സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ കഴിയുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍.

കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ആറ്റരികത്ത് പുത്തന്‍വീട്ടില്‍ സനോജ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.

ഇതേ പെണ്‍കുട്ടിയെ ഒരുവര്‍ഷം മുന്‍പ് പീഡിപ്പിച്ച കേസില്‍ സനോജ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയെ വനിതാ കമ്മീഷന് കീഴിലുള്ള സിഡബ്ല്യുസി സംരക്ഷണയില്‍ പാർപ്പിച്ചിരുന്നു. എന്നാൽ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ സനോജ്, സിഡബ്ല്യൂസിയില്‍ നിന്നും പെണ്‍കുട്ടിയെ വീണ്ടും കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതിനെത്തുടർന്ന് വിവരം കുളത്തൂപ്പുഴ പൊലീസിനു അറിയിക്കുകയായിരുന്നു.
പീഡനത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരുമാസത്തിനുശേഷം ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍നിന്നാണ് കുളത്തൂപ്പുഴ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

മുന്‍പും സമാനമായ കേസില്‍ പ്രതിയായിട്ടുള്ള ആളാണ് സനോജെന്ന് കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.