video
play-sharp-fill

സോറി… ആൾ മാറി പോയി..! മഫ്തിയില്‍ എത്തിയ  പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പൊക്കി പൊലീസ്

സോറി… ആൾ മാറി പോയി..! മഫ്തിയില്‍ എത്തിയ പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പൊക്കി പൊലീസ്

Spread the love

സ്വന്തം ലേഖിക

താനൂര്‍: മഫ്തിയില്‍ എത്തിയ പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി.

മമ്പുറം നേര്‍ച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂര്‍ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവന്‍തിരുത്തി വീട്ടില്‍ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാല്‍ ഡിവൈഎസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ മോഷ്ടാവ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്.

ഒരുപാടുനേരം തന്നെ പിന്തുടരുകയും ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട സബറുദ്ദീന്‍ ആള്‍ക്കൂട്ടത്തില്‍ അറിയാത്ത മട്ടില്‍ നിന്നു. മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച്‌ പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാന്‍ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്.

തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയശേഷമാണ് താന്‍ പൊലീസുകാരന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് ആബിദ് കോയയ്ക്കു മനസ്സിലായത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.