video
play-sharp-fill

ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച സംഭവം ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച സംഭവം ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി . മുൻ ബ്ലോക്ക് പ്രസിഡന്റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.പി ബാബു ആണ് പോലീസിന്റെ പിടിയിലായത് . ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

പോക്‌സോ നിയമ ചുമത്തിയാണ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ചക്കരക്കല്ലിൽ ബാബുവിന്റെ അയൽവാസിയായ ഒൻപത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നാല് വർഷമായി പല തവണ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു . ചൈൽഡ് ലൈന്റെ നിർദ്ദേശത്തെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ഇയാൾ മത്സരിച്ചിരുന്നു.