play-sharp-fill
പന്തളത്ത് തോട്ടിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; പന്തളം മുളങ്കുഴ സ്വദേശിയാണ് മരിച്ചത്; സംഭവം കൊലപാതകമെന്ന് പൊലീസ്

പന്തളത്ത് തോട്ടിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; പന്തളം മുളങ്കുഴ സ്വദേശിയാണ് മരിച്ചത്; സംഭവം കൊലപാതകമെന്ന് പൊലീസ്

സ്വന്തം ലേഖകൻ
പത്തനംതിട്ട: പന്തളത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പന്തളം മുളമ്പുഴ വലിയ തറയിൽ മൊട്ട വർഗീസ് എന്ന് വിളിക്കുന്ന വർഗീസ് ഫിലിപ്പാണ് (42) മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.

കുന്നിക്കുഴി ജംഗ്ഷനിൽ പാറപ്പാട്ട് വയലിന് സമീപമുള്ള തോട്ടിൽ രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.


ഡോഗ് സ്‌ക്വാഡും വിരൽ അടയാള വിദഗ്ദരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിയാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷത്തിനിടെ പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിൽ പോലീസ് എത്തിച്ചേരാൻ കാരണമായത്. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി എത്തിച്ചിരിക്കുകയാണ്.