
കൊടുമൺ : കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം തെക്കേക്കര 11-ാം വാര്‍ഡില്‍ മാമൂട് താളിയാട്ട് കോളനിയില്‍ മുള്ളന്‍ വിള പുത്തന്‍വീട്ടില്‍ ശരത് ചന്ദ്രന്‍ (35) ആണ് മരിച്ചത്.
വെളളിയാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. പഞ്ചായത്ത് വക സെറ്റില്‍മെന്റ് കോളനിയിലെ ആളൊഴിഞ്ഞ വസ്തുവിലുള്ള ആള്‍മാറയില്ലാത്ത കിണറിനു സമീപം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കാണപ്പെട്ടു.
പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ അടൂര്‍ ഫയര്‍ ഫോഴ്‌സ് കിണറ്റില്‍ പരിശോധന നടത്തി. 45 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 15 അടിയോളം വെള്ളവും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നിസുരക്ഷാ സേനാംഗങ്ങളുടെ പരിശോധയില്‍ മൃതദേഹം പുറത്തെടുത്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. വേണുവിന്റെ നേതൃത്വത്തില്‍ പുറത്തെടുത്ത മൃതദേഹം പോലീസിന് കൈമാറി.