മുട്ടമ്പലത്ത് വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു
കോട്ടയം : മുട്ടമ്പലത്ത് കെ എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെയും മുട്ടമ്പലം ഗവൺമെൻറ് യു പി സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
വായന പക്ഷാചരണം ഫാദർ ഡോ : കെ എം ജോർജ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രസക്തിയും കഴിഞ്ഞ കാലഘട്ടങ്ങളിൽ എഴുത്തും,വായനയും, വളർന്നുവന്ന രചന ശൈലി എന്നിവയെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
ജോൺ പി ജോൺ അധ്യക്ഷനായ യോഗത്തിൽ പ്രതിഭാമേരി നൈനാൻ(H.M, Govt.UPS മുട്ടമ്പലം) സ്വാഗതവും ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ വായന പക്ഷാചരണ വിഷയാവതരണവും നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി എൻ പണിക്കർ അനുസ്മരണം പ്രസിദ്ധ എഴുത്തുകാരനും കവിയുമായ ഹരി ഏറ്റുമാനൂർ നിർവഹിച്ചു.
കോട്ടയം കവിയരങ്ങ് ചീഫ് കോഡിനേറ്ററും നാടൻപാട്ട് കലാകാരനുമായ ബേബി പാറക്കടവൻ നാടൻപാട്ട് അവതരിപ്പിച്ചുകൊണ്ട് വായനദിന സന്ദേശം നൽകി.
ഹരി ഏറ്റുമാനൂർ രചിച്ച 2024-ലെ വായനാദിന-സന്ദേശ കവിത രവീന്ദ്രകുമാർ പി ജെ ആലപിച്ചു. കുമാരി മാധവി കെ എ ആശംസയും, ലൈബ്രറിയൻ ബാബു.കെ നന്ദിയും പറഞ്ഞു.