പി എം ശ്രീയിൽ മെരുങ്ങാതെ സിപി ഐ: മന്ത്രിമാരെ രാജി വയ്പിച്ച് പുറത്തു നിന്ന് പിന്തുണയ്ക്കുന്ന കടുത്ത നടപടികളിലേക്ക് നീങ്ങാൻ പാർട്ടിക്കുള്ളിൽ ആലോചന: വീണ്ടും ഇടപെടൽ നടത്താൻ സി പി എം .

Spread the love

തിരുവനന്തപുരം: പി എം ശ്രീ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് തടയാന്‍ സിപിഐഎം നേതൃത്വം വീണ്ടും ഇടപെടല്‍ നടത്തും.

സിപിഐ സംസ്ഥാന കൗണ്‍സില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്ന നവംബര്‍ നാലിന് മുന്‍പ് ഇടതുമുന്നണി യോഗം വിളിച്ച്‌ പ്രശ്‌ന പരിഹാരത്തിനാകും ശ്രമം. മുഖ്യമന്ത്രി ഇടപെട്ടിട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിപിഐ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല.

പിഎം ശ്രീ പദ്ധതിയുടെ തുടര്‍ നടപടികളിലെ മെല്ലെ പോക്കിലൂടെ സിപിഐയെ വിശ്വാസത്തില്‍ എടുക്കാനാകും സിപിഐഎമ്മിന്റെ ശ്രമം. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാന്‍ ഇടതുമുന്നണിയുടെയോ മന്ത്രിസഭയുടെയോ സബ് കമ്മിറ്റികളെയും തീരുമാനിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണിയുടെയും പാര്‍ട്ടിയുടെയും രാഷ്ട്രീയ നയമാണോ, കേന്ദ്രഫണ്ട് ആണോ പ്രധാനം എന്ന ചോദ്യത്തിന് നയം തന്നെയാണ് പ്രധാനമെന്നാണ് നേതൃ യോഗങ്ങളില്‍ കൈകൊണ്ട തീരുമാനങ്ങളിലൂടെ സിപിഐ നല്‍കുന്ന സന്ദേശം. വര്‍ഗീയതയ്‌ക്കെതിരായ രാഷ്ട്രീയ നിലപാടില്‍ വിട്ടുവീഴ്ചയില്ല എന്ന തീരുമാനം മുന്നണിയെ ആകെയും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ട്ടിയെ തന്നെയും പ്രതികൂലമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും വിട്ടുവീഴ്ച ചെയ്യാന്‍ സിപിഐ ഒരുക്കമല്ല.

പാര്‍ട്ടിയുടെ വലിപ്പത്തിലല്ല, നിലപാടിന്റെ പൊക്കത്തിലാണ് കാര്യമെന്നാണ് സിപിഐ പറയാതെ പറയുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന സിപിഐഎം പ്രതീക്ഷ തകര്‍ത്തു കൊണ്ടാണ് മന്ത്രിസഭായോഗം

ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് സിബിഐ എത്തിയത്.പദ്ധതിയുടെ ധാരണപത്രം മരവിപ്പിക്കുകയാണ് വേണ്ടതെന്നാണ് സിപിഐയുടെ നിലപാട്
ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നു ഇട്ടുകൊണ്ടാണ് സിപിഐ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുന്നത്.

മുന്നണിയുടെ രാഷ്ട്രീയം ബലികഴിച്ച്‌ പദ്ധതിയുടെ പുറകെ പോകുന്നതാണ് തിരിച്ചടി എന്ന് സിപിഐഎമ്മും മനസ്സിലാക്കണമെന്നാണ് സിപിഐയുടെ ആവശ്യം. പാര്‍ട്ടിയുടെ പ്രതിഷേധത്തിനൊപ്പം മന്ത്രിമാര്‍ കൂടി മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതോടെ പ്രതിഷേധത്തിന്റെ ചൂട് തട്ടി തുടങ്ങുമെന്നാണ് സിപിഐ കരുതുന്നത്. അനുകൂല സമീപനം ഇല്ലെങ്കില്‍ മന്ത്രിമാരെ രാജിവെപ്പിച്ച്‌ മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നടപടികളിലേക്ക് സിപിഐ നീങ്ങിയേക്കും.