പി.എം. ശ്രീയില്‍ സിപിഐഎം വഴങ്ങുന്നു: ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച്‌ കേന്ദ്രത്തിന് കത്ത് നല്‍കും: കത്തിന്റെ കരട് എം.എ ബേബി വഴി സി പി ഐക്ക് കൈമാറി: കത്ത് അൽപ്പ സമയത്തിനകം സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.

Spread the love

തിരുവനന്തപുരം: പി.എം. ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന് വിവരം. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച്‌ കേന്ദ്രത്തിന് കത്ത് നല്‍കും.

video
play-sharp-fill

കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്.
എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്.

പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാദി. ആ ഉപാദിക്കാണ് വഴങ്ങുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സിപിഐഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി.
കത്ത് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. സെക്രട്ടേറിയറ്റ് അല്‍പ്പസമയത്തിനകം നടക്കും.