പിഎം ശ്രീ പദ്ധതിയിലെ എഐഎസ്എഫ് , എഐവൈഎഫ് പ്രതിഷേധം; ഇത് സിപിഎം – സിപിഐ പ്രശനം ആണ്, ഇടപെടുമ്പോൾ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണം: മന്ത്രി വി ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ എ ഐ എസ് എഫ് , എ ഐ വൈ എഫ് പ്രതിഷേധം അതിരു കടന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് സിപിഎം – സിപിഐ പ്രശനം ആണ്, ഇതില്‍ ഇടപെടുമ്പോൾ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

video
play-sharp-fill

പിഎം ശ്രീ പദ്ധതിയില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇടപ്പെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. മരവിപ്പിക്കുന്നത് പ്രയോഗികമാണോ, ഫണ്ട് വാങ്ങിയ ശേഷം പദ്ധതി നടപ്പാക്കാതിരിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് എല്ലാം ആലോചിച്ചിട്ടാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.