video
play-sharp-fill

ട്രാന്‍സ്ജെന്റര്‍ വ്യാജ മാനസിക അവസ്ഥ, എതിര്‍ത്താല്‍ പിന്തിരിപ്പനാകും; ശരീര ഭാഗം മുറിച്ച്‌ കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകും : മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ട്രാന്‍സ്ജെന്റര്‍ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച്‌ കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാന്‍സ്ജെന്റര്‍ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിര്‍ത്താല്‍ പിന്തിരിപ്പന്‍ ആകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്.

സ്വതന്ത്ര ലൈംഗികത കൊണ്ട് വന്നു ക്യാമ്പസുകളില്‍ ആളെ കൂട്ടാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐക്കാരാണ് പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags :