പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു : ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കര്‍മാരുടെ ട്വീറ്റ് ; സംഭവത്തിൽ  പ്രതികരിക്കാതെ  പ്രധാനമന്ത്രിയുടെ ഓഫീസ്

Spread the love

സ്വന്തം  ലേഖകൻ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ. നരേന്ദ്രമോദിയുടെ വെബ്‌സൈറ്റിന്‍റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടായ narendramodi_in ആണ് ഇന്ന്  പുലര്‍ച്ചെ ഹാക്ക് ചെയ്തത്.

ക്രിപ്‌റ്റോ കറന്‍സിയായി  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍  ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം  താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഹാക്കര്‍മാരുടെ വ്യാജ ട്വീറ്റുകള്‍  അടക്കം നീക്കം ചെയ്യുകയും ചെയ്തു.

ഹക്ക് ചെയ്യപ്പെട്ട മോദിയുടെ ഈ വെരിഫൈഡ് അക്കൗണ്ടിന് 2.5 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്.ട്വീറ്റർ  അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോ എന്ന് ഇപ്പോള്‍ അറിയില്ലെന്നും ട്വിറ്റര്‍ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.എന്നാൽ സംഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയടക്കം പ്രമുഖര്‍ക്കെതിരെയും സമാന രീതിയില്‍ ഹാക്കിംഗ് നടന്നിരുന്നു.