പിഎം ശ്രീ പദ്ധതി: നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്; എതിര്‍പ്പ് അറിയിക്കാൻ സിപിഐ മന്ത്രിമാര്‍; സിപിഐ സംസ്ഥാന നേതൃയോഗങ്ങളും വിഷയം ചർച്ച ചെയ്യും

Spread the love

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സർക്കാർ തീരുമാനത്തിനിടെ നിർണായക മന്ത്രി സഭാ യോഗം ഇന്ന്.

video
play-sharp-fill

സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ എതിർപ്പ് രേഖപ്പെടുത്തും.
പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പാർട്ടി നിലപാട് മന്ത്രിസഭാ യോഗത്തില്‍ അറിയിക്കാനാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം. ഇന്ന് ആരംഭിക്കുന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളും വിഷയംചർച്ച ചെയ്യും.

വിദ്യാർഥികള്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തില്‍ എങ്ങനെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കാൻ കഴിയുക എന്ന് പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. സിപിഐ വിമർശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ചർച്ച ചെയ്യുമെന്ന് എല്‍എഡിഎഫ് കണ്‍വീനറും വ്യക്തമാക്കിയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയാലും ദേശീയ വിദ്യാഭ്യാസനയം കേരളം അംഗീകരിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞിരുന്നു. എൻഇപിയില്‍ സംസ്ഥാനത്തിനു ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പിഎം ശ്രീ പദ്ധതി നടപ്പിലാക്കുകയെന്നും എം.എ ബേബി പറഞ്ഞു.