‘സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രം’; മറ്റൊരു രാജ്യത്തെയും ഇന്ത്യ ആശ്രയിക്കില്ലെന്ന് പ്രധാനമന്ത്രി

Spread the love

ദില്ലി: മറ്റൊരു രാജ്യത്തെയും ഇന്ത്യ ആശ്രയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൽക്കാലിക പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ പിന്നോട്ടടിക്കാനാവില്ല. ഇന്ത്യയുടെ ഉത്പന്നങ്ങളെ മറ്റുള്ളവർ ആശ്രയിക്കണം. സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രമെന്നും നരേന്ദ്രമോദി പറഞ്ഞു.

മെയ്‌ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണം. ഏറെനാൾ ആരെയും ആശ്രയിച്ച് നിൽക്കാനാവില്ല. വരും നൂറ്റാണ്ടുകളിലേക്കും വളർച്ചക്കുള്ള ശക്തമായ അടിത്തറ സജ്ജമാണ്. ജിഎസ്ടി പരിഷ്ക്കരണം ശക്തവും, ജനാധിപത്യപരവുമായ നടപടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര ട്രേഡ് ഷോ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി