
ശ്രീനഗർ: ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സമ്പദ്മേഖലയ്ക്ക് മുതൽക്കൂട്ടാകുന്നുവെന്നും കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ യോഗ ടൂറിസം വളരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ, അന്താരാഷ്ട്ര സർവകലാശാലകളിൽ യോഗയെ കുറിച്ച് ഗവേഷണ പഠനങ്ങൾ വരെ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും മോദി പറഞ്ഞു.
ശ്രീനഗറിൽ വച്ചാണ് മോദി ഇത്തവണത്തെ യോഗാ ദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഏഴായിരം പേർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു ആസൂത്രണം ചെയ്തത്. രാവിലെ ആറരയ്ക്ക് പരിപാടി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, കനത്ത മഴയെത്തുടർന്ന് പരിപാടി തുടങ്ങാൻ വൈകി. മാത്രമല്ല പരിപാടി ഒരു ഹാളിലേക്ക് മാറ്റുകയും ചെയ്തു. ‘പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്ന വേളയിൽ, യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
യോഗ ശക്തിയും നല്ല ആരോഗ്യവും നൽകുന്നു. ശ്രീനഗറിൽ ഈ വർഷത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.’- എന്നാണ് നരേന്ദ്ര മോദി എക്സിൽ കുറിച്ചിരിക്കുന്നത്.