ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോൺ​ഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചു ; ഈ കൊട്ടാരം മാന്ത്രികൻ ഇത്രയും വർഷം എവിടെ ഒളിച്ചിരുന്നു ; രാഹുൽ ഗാന്ധിയെ പരിഹസിച്ച് നരേന്ദ്ര മോദി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ദാരിദ്ര്യ നിർമാർജന വാഗ്ദാനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ​ഗാന്ധിയെ കൊട്ടാരം മാന്ത്രികൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോൺ​ഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചുവെന്നും ഈ കൊട്ടാരം മാന്ത്രികൻ ഇത്രയും വർഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് രാജ്യം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ ഹോഷംഗബാദിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 നു മുമ്പ് 10 വർഷം അവരാണ് ​രാജ്യം ഭരിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഒരു മന്ത്രം ലഭിച്ചെന്നു പറയുന്നു. ഇത് പാവപ്പെട്ടവരെ പരിഹസിക്കുന്നതിന് തുല്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ മുന്നണിയുടെ പ്രകടന പത്രികയിൽ അപകടകരമായ നിരവധി വാഗ്ദാനങ്ങളുണ്ടെന്നും രാജ്യത്തെ സാമ്പത്തികമായി പാപ്പരാക്കുന്നതാണ് അവരുടെ പ്രകടനപത്രികയെന്നും മോദി വിമർശിച്ചു.

മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായാൽ രാജ്യം കത്തിയെരിയുമെന്ന് കോൺഗ്രസ് ഭീഷണിപ്പെടുത്തുകയാണ്. അവരുടെ ഹൃദയങ്ങളിൽ അസൂയയാണെന്നും 140 കോടി ജനങ്ങളുടെ മോദിയോടുള്ള സ്നേഹം കൊണ്ടാണ് ഈ അസൂയയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ, ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.