സ്വന്തം ലേഖകൻ
പേരൂൽ: പറമ്പുറത്ത് മാധവൻ പിള്ളയുടെയും സി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായ പി. എം. കൃഷ്ണൻ നായർ (പറമ്പുറത്ത്) (78) നിര്യാതനായി. റിട്ടയേർഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥൻ. സി. പി. എം. പൂവത്തുംമൂട് ബ്രാഞ്ച് അംഗം, പേരൂൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
റോഡപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഡോ. എ . സരസ്വതിക്കുട്ടി അമ്മ. മക്കൾ: ഡോ. ശ്രീജിത്ത് കൃഷ്ണൻ ( ബി. ജെ. പി. കോട്ടയം ജില്ലാ ട്രഷറർ), ശ്രീജ കൃഷ്ണൻ (ടീച്ചർ, അമയന്നുർ ഹൈസ്കൂൾ ). മരുമക്കൾ: ബിജു കർത്ത, നീതു സെൻ. സഹോദരങ്ങൾ: പി. ആർ. ശിവശങ്കര മേനോൻ, പി. ആർ. വേലപ്പൻ നായർ, പി. കെ. നാണിക്കുട്ടി അമ്മ, പി.കെ. സരോജിനി അമ്മ, പി. കെ. ശങ്കരനാരായണ പണിക്കർ. സംസ്കാരം (3/010/2023) ഉച്ചയ്ക്ക് രണ്ടുമണിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group