പിഎം കിസാൻ പദ്ധതിയിൽ അനർഹർക്ക് ആനുകൂല്യം; പണം കൈപ്പറ്റിയത് 7,000-ത്തിലധികം കുടുംബങ്ങൾ

Spread the love

ന്യൂഡൽഹി: കേരളത്തിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം കിസാൻ) ആനുകൂല്യം അനർഹരായവർ കൈപ്പറ്റുന്നതായി കണ്ടെത്തി. കർഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു പണം നൽകുന്ന പിഎം കിസാൻ കേരളത്തിൽ 7,694 കുടുംബങ്ങളിൽ ഭാര്യയും ഭർത്താവും കൈപ്പറ്റിയതായിട്ടാണ് റിപ്പോർട്ട്. ഇതിനുപുറമെ, പ്രായപൂർത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉൾപ്പെടെ 33 പേരും ആനൂകൂല്യം കൈപ്പറ്റിയെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.

video
play-sharp-fill

പദ്ധതിയിൽ ഉൾപ്പെട്ട കർഷക കുടുംബങ്ങളിൽ 29.13 ലക്ഷം അക്കൗണ്ടുകളിൽ ഒരേ കുടുംബത്തിലെ ഒന്നിലധികം പേർ ആനുകൂല്യം കൈപ്പറ്റുന്നുവെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട് വിശദമായ റിപ്പോർട്ട് തേടി. ആധാർ അടിസ്ഥാനമാക്കിയല്ലാതെ, അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റും പദ്ധതിയുടെ തുടക്കത്തിൽ ആളുകളെ ഉൾപ്പെടുത്തിയതാകാം ക്രമക്കേടിന് ഇടയാക്കിയതെന്നാണു സംസ്ഥാനത്തിൻ്റെ വിശദീകരണം.

അനർഹരിൽനിന്നും തുക തിരിച്ചുപിടിച്ചു കേന്ദ്രത്തിനു കൈമാറാനും, ഉടൻ പട്ടികയിൽ നിന്ന് ഒഴിവാക്കാനും നടപടിയെടുത്തെന്ന് സംസ്ഥാന കൃഷിവകുപ്പ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group