play-sharp-fill
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നതിനും പുല്ലുവില കൽപ്പിച്ച് മലയാള മനോരമയുടെ സഹസ്ഥാപനം: സംസ്ഥാനം മുഴുവൻ അടച്ചിട്ടിട്ടും വടവാതൂരിലെ എം.ആർ.എഫ് കമ്പനി തുറന്ന് പ്രവർത്തിക്കുന്നു: കളക്ടർ അടപ്പിച്ചിട്ടും എം.ആർ.എഫിൽ തൊഴിലാളികൾക്ക് അടിമപ്പണി

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നതിനും പുല്ലുവില കൽപ്പിച്ച് മലയാള മനോരമയുടെ സഹസ്ഥാപനം: സംസ്ഥാനം മുഴുവൻ അടച്ചിട്ടിട്ടും വടവാതൂരിലെ എം.ആർ.എഫ് കമ്പനി തുറന്ന് പ്രവർത്തിക്കുന്നു: കളക്ടർ അടപ്പിച്ചിട്ടും എം.ആർ.എഫിൽ തൊഴിലാളികൾക്ക് അടിമപ്പണി

സ്വന്തം ലേഖകൻ

കോട്ടയം: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന വാക്കിന് പുല്ലുവില കൽപ്പിച്ച് തൊഴിലാളികളെ പണിയെടുപ്പിച്ച് മലയാള മനോരമയുടെ സഹസ്ഥാപനമായ വടവാതൂർ എം.ആർ.എഫ്. രാവിലെ ജില്ലാ കളക്ടർ ഇടപെട്ട് അടപ്പിച്ചിട്ടും ഫാക്ടറി ഇപ്പോഴും തുറന്ന് പ്രവർത്തിക്കുകയാണ്. സാനിറ്റൈസറോ , ഹാൻഡ് വാഷ് സംവിധാനമോ , മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെയാണ് കമ്പനി തുറന്ന് പ്രവർത്തിക്കുന്നത്.

സർക്കാർ കർശന നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചിട്ടും അതൊന്നും നടപ്പാക്കാതെയാണ് വടവാതൂരെ ടയർ കമ്പനി പ്രവർത്തിക്കുന്നത്. പ്രതിദിനം മൂവായിരത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. മൂന്ന് ഷിഫ്റ്റുകളാണ് കമ്പനിയിൽ ഉള്ളത്. രാവിലെ 7 മുതൽ 3 വരെയും മൂന്ന് മുതൽ 11 വരെയും 11 മുതൽ പുലർച്ചെ ഏഴുവരെയുമാണ് കമ്പനിയിൽ മൂന്നു ഷിഫ്റ്റ് പ്രവർത്തിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ രോഗത്തെ പ്രതിരോധിക്കാനുള്ള അടിസ്ഥാന നടപടി പോലും കമ്പനി സ്വീകരിക്കുന്നില്ലന്നാതാണ് ഇവിടെ ഉയരുന്ന പ്രധാന പരാതി. അന്യരാജ്യക്കാർ ഉൾപ്പെടെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നുണ്ട്.

മാസ്കോ , സാനിറ്റൈസറോ , ഹാൻഡ് വാഷിനുള്ള മറ്റ് ക്രമീകരണങ്ങളോ വരെ ഒരുക്കിയിട്ടില്ല. മലയാള മനോരമയുടെ ഉടമ മാമ്മൻ മാത്യു , മുഖ്യമന്ത്രി പിണറായി വിജയനുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുമ്പോൾ എം.ആർ.എഫ് കമ്പനി തൊഴിലാളികളെ പണിയെടുപ്പിക്കുകയായിരുന്നു.

ഇവിടെ ജോലിക്കെത്തുന്നവരുടെ ആരോഗ്യസ്ഥിതി വ്യക്തമായി അറിയാനുള്ള ഉപകരണങ്ങൾ പോലും ഇവിടെയില്ല ഈ സാഹചര്യത്തിൽ ഈ കമ്പനിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന അടിയന്തരമായി നടത്തണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ കളക്ടർ രാവിലെ ഇടപെട്ട് കമ്പനി അടയ്ക്കാൻ നിർദേശം നൽകിയിരുന്നു.എന്നാൽ , കമ്പനിയുടെ വാതിൽ അടച്ച ശേഷം തൊഴിലാളികളെ പണിയെടുപ്പിക്കുകയാണ് എം.ആർ.എഫ് മുതലാളി ചെയ്തത്. മനോരമ മാനേജ്മെൻ്റിൻ്റെ പിൻതുണയുള്ളതിനാൽ നടപടിയെടുക്കാൻ മണർകാട് പൊലീസും മടിക്കുകയാണ്.